മസ്കറ്റില്‍ വാര്‍ഷിക ധ്യാനം തുടങ്ങി
Tuesday, November 18, 2014 6:19 AM IST
മസ്കറ്റ്: റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ ഫാ.സരീഷ് തൊണ്ടംകുഴിയില്‍ ഒഎഫ്എം കപ്പൂച്ചിന്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം തുടങ്ങി.

ധ്യാനം നവംബര്‍ 20 നു സമാപിക്കും. വിശുദ്ധ ഗ്രന്ഥത്തിലെ ഉത്പത്തി പുസ്തകം 4:9 ഉദ്ധരിച്ചു കൊണ്ട് സഹോദര സ്നേഹമാണ് ക്രൈസ്തവികതയുടെ മൂലക്കല്ലെന്നു അദ്ദേഹം എടുത്തുപറഞ്ഞു. പഴയ നിയമത്തിലെ 600 -ല്‍ അധികം വരുന്ന നിയമങ്ങള്‍ ചുരുക്കിയാല്‍ സഹോദര സ്നേഹവും, ദൈവാശ്രയവുമാണ് പരമപ്രധാനമെന്നു മനസിലാകും. സഹോദരസ്നേഹത്തിലും, ദൈവാശ്രയത്തിലും അടിയുറച്ച ജീവിതം നയിക്കാന്‍ വിശ്വാസികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. രാത്രി എട്ടു മുതല്‍ പത്തുവരെയാണ് ധ്യാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം