ഈരാറ്റുപേട്ട സ്വദേശി റിയാദില്‍ മരിച്ചു
Monday, November 17, 2014 7:31 AM IST
റിയാദ്: മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഇബ്രാഹിം (40) ശനിയാഴ്ച മരിച്ചത്. ബത്ഹയിലെ താമസസ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ അടുത്തുള്ള സ്വകാര്യ ക്ളിനിക്കില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഷുമൈസിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെ മരിച്ചു. ശിഫയിലെ എ.എം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായ ഇബ്രാഹിം 10 മാസം മുമ്പാണ് തൊഴില്‍ വീസയില്‍ നാട്ടില്‍നിന്നെത്തിയത്. അടുത്ത മാസം കുടുംബത്തെ സന്ദര്‍ശക വീസയില്‍ റിയാദില്‍ കൊണ്ടുവരുന്നതിനുള്ള ഒരുക്ക ത്തിലായിരുന്നു.

പിതാവ്: പരേതനായ വട്ടക്കയത്തില്‍ ഷാഹുല്‍ ഹമീദ്. മാതാവ്: ജുമൈല. ഭാര്യ: ജുമൈല. മക്കള്‍: ഫിറോസ് മുഹമ്മദ് (14), ഫാത്വിമ (12), ഫാസില്‍ (7). നാലുസഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. സഹോദരിയുടെ മകന്‍ അന്‍സാര്‍ റിയാദിലുണ്ട്.

മൃതദേഹം ഞായറാഴ്ചയോടെ എക്സിറ്റ് 15ലെ അല്‍രാജ്ഹിയിലെ മയ്യിത്ത് നമസ്കാരത്തിനുശേഷം നസീമിലെ ഹയ്യുല്‍ സലാം മഖ്ബറയില്‍ ഖബറടക്കുമെന്ന് നോര്‍ക കണ്‍സള്‍ട്ടന്റ ശിഹാബ് കൊട്ടുകാട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍