'ഇസ്ലാം മാനവ മോജനത്തിന്റെ സന്ദേശം'
Saturday, November 15, 2014 10:32 AM IST
അബാസിയ: ഏകദൈവ ആരാധന മാത്രമാമാണ് മാനവ മോജനത്തിന് പരിഹാരമാണെന്നും മനുഷ്യ സമൂഹത്തിന്റെ ഐക്യം സാധ്യമാവുന്നത് വേദഗ്രന്ധ പഠനത്തിലൂടെയാണെന്നും കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വിസ്ഡം ഗ്ളോബല്‍ മിഷന്‍ സ്നേഹസംഗമം അബാസിയ കമ്യൂണിറ്റി ഹാള്‍ നടത്തിയ പരിപാടിയില്‍ മുജാഹിദ് ബാലുശേരി പറഞ്ഞു.

മുഹമ്മദ് നബി ഒരു പുതിയ മതം കൊണ്ടുവന്നിട്ടില്ലെന്നും പൂര്‍വ പ്രവാജകന്മാര്‍ മനുഷ്യ സമൂഹത്തെ എന്തു പഠിപ്പിച്ചുവോ അത് പൂര്‍ത്തീകരിക്കുക മാത്രമാണ് അദ്ദേഹം ചൈയ്തത്. പൌെരൂഹിത്തിയം പൂര്‍വവേദങ്ങളില്‍ കൈ കടത്തിയപ്പോള്‍ വേദത്തിന്റെ ആശയങ്ങള്‍ വ്യക്തമാക്കപ്പെടുകയും എല്ലാ വേദങ്ങളെയും സംരഷിച്ചുകൊണ്ടും ലോക അവസാനം വരെ ഉള്ള മനുഷ്യര്‍ക്ക് സമ്പൂര്‍ണ മാര്‍ഗദര്‍ശനം ആയികൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച വേദപഠനത്തിലൂടെ ശാന്തി പൂര്‍ണമായ ജീവിതം കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം ഗ്ളോബല്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.എം. സാബിര്‍ നവാസ് മദനി മോഡറേറ്ററായി ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുള്‍ ലത്തീഫ് മദനി, പാസ്റര്‍ ജോയ് തോമസ് (ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്), സാരഥി കുവൈറ്റ് വൈസ് പ്രസിഡന്റ് കെ.വി.സുഗുണന്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു.

സുതാര്യമായ ആശയവിനിമയത്തിലൂടെ മനുഷ്യര്‍ക്കിടയില്‍ സൌഹൃദം സ്ഥാപിക്കുക, ശാന്തിനിറഞ്ഞ സ്നേഹവും സ്വൈരജീവിതവും നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുക വര്‍ഗീയതയും തീവ്രവാദവും വരുത്തിവയ്ക്കുന്ന വിനയെക്കുറിച്ച് പുതുതലമുറയെ മതപ്രമാണങ്ങളിലൂടെ ബോധവത്കരിക്കുക, ഏറെ തെറ്റിദ്ധാരണകള്‍ക്ക് വിധേയമായ ഇസ്ലാം മതത്തെ പൊതുസമൂഹത്തില്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 'വിസ്ഡം സ്നേഹസംഗമം' സംഘടിപ്പിച്ചത്. സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി.അബ്ദുള്‍ അസീസ് സ്വാഗതവും സക്കീര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു. പ്രസ്തുത പരിപാടിയില്‍ ഇതരമതസ്തരായ സ്ത്രീകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍