രക്തദാന ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം
Thursday, November 13, 2014 10:13 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര രക്ത ബാങ്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മസ്കറ്റ്, ഗാല, സീബ് ബര്‍ക തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ തന്നെ കൂട്ടം കൂട്ടമായി ദാതാക്കള്‍ എത്തുവാന്‍ തുടങ്ങിയിരുന്നു. സംഘാടകരെ പോലും അമ്പരപ്പിച്ചു കൊണ്ടുള്ള പങ്കാളിത്തമാണ് ക്യാമ്പില്‍ ഉണ്ടായത്.

'ഇത്രയും വലിയ പങ്കാളിത്തവും തിരക്കും കാരണം രക്തം കൊടുക്കാനാകാതെ തിരിച്ച് പോകേണ്ടി വന്നത് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ ആദ്യ അനുഭവമാണ്' അല്‍ഖുവൈറില്‍ നിന്നും എത്തിയ രക്തദാതാവ് രതീഷ് പറഞ്ഞു.

ക്യാമ്പ് പങ്കാളിത്തം കൊണ്ട് വന്‍വിജയമാക്കിയ മുഴുവന്‍ രക്തദാതാക്കാളോടും നന്ദി പറയുന്നു. ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റിവലിനോടനുബന്ധിച്ച് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിപുലമായ രീതിയില്‍ ഗാല സീബ് കേന്ദ്രീകരിച്ച് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്െടന്ന് കേരള വിഭാഗം കണ്‍വീനര്‍ രജിലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം