ലീഡ്സ് കുടുംബ സദസ് നവംബര്‍ 14ന്
Wednesday, November 12, 2014 7:15 AM IST
ജിദ്ദ: ജിദ്ദയിലെ പരിശീലകരുടെ കൂട്ടായ്മയായ ലീഡ്സിന്റെ കീഴില്‍ കുടുംബ സദസും ലീഡ്സില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റു വിതരണവും നവംബര്‍ 14ന് (വെള്ളി) രാത്രി എട്ടിന് ഇമ്പാലാ ഗാര്‍ഡന്‍ ഹോട്ടലില്‍ നടക്കും.

ലീഡ്സ് ഒന്നാം ഘട്ടം 10 ആഴ്ചകള്‍ നീണ്ടു നിന്ന അഡ്വാന്‍സ്ഡ് ട്രെയിനിംഗില്‍ എക്സല്‍ ക്ളാസുകളും വ്യക്തതിത്വ വികസനവും സമന്വയിപ്പിച്ച് കോഴ്സായിരുന്നു നടന്നത്.

ലീഡ്സ് രണ്ടാം ഘട്ടത്തില്‍ ആറ് ആഴ്ചകള്‍ നീണ്ടു നിന്ന പരിശീലക പരിശീലന കളരിയായിരുന്നു. ഇന്നു സമൂഹത്തിനു ആവശ്യമായ വിഷയങ്ങളെ അടിസ്ഥാനമാക്കി നടന്ന പരിശീലനക്കളരിയില്‍ 20 ഓളം പുതിയ ട്രെയിനര്‍മാര്‍ കോഴ്സ് പൂര്‍ത്തിയാക്കി. ലീഡ്സ് ട്രെയിനര്‍മാരാണ് കെഎംസിസിയുടെയും വെല്‍ഫയര്‍ ഫോറത്തിന്റെയും വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്.

ലീഡ്സ് കുടുംബ സദസില്‍ സന്താന പരിപാലനത്തില്‍ (പാരന്റിംഗ്) ലീഡ്സ് മുഖ്യ പരിശീലകന്‍ ഡോ. ഇസ്മായില്‍ മരിതേരി ജനറല്‍ കൌന്‍സലിംഗ് നടത്തും.

എന്‍ജിനിയര്‍ ഇര്‍ഷാദ് സമ്പാദ്യവും ചെലവുകളും എങ്ങനെ കൂട്ടിയിണക്കാം എന്നു സദസിനു പരിശീലിപ്പിക്കും. ലീഡ്സ് പരിശീലനം നേടിയ പ്രമുഖര്‍ നിത്യ ജീവിതവുമായി ബന്ധപെട്ട വിവിധ പ്രസന്റേഷന്‍ നടത്തും. മഷൂദ് തങ്ങളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കാവ്യ വിരുന്നുമുണ്ടാവും.

മുന്‍കൂട്ടി രജിസ്റര്‍ ചെയ്തവര്‍ക്കായിരിക്കും പ്രവേശനം. താത്പര്യമുള്ളവര്‍ക്ക് ഹലമറ.രീാൌില@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപെടാം.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍