ഇന്ത്യന്‍ ഫാമിലി ഫോറം ശിശുദിനാഘോഷം നവംബര്‍ 14ന്
Tuesday, November 11, 2014 10:09 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ ഫാമിലി ഫോറം സഫാമക്കാ പോളിക്ളിനിക്കും ജോയ് ആലുക്കാസുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷവും ജീവകാരുണ്യ ഫണ്ട് വിതരണവും നവംബര്‍ 14 ന് (വെള്ളി) വൈകുന്നേരം ഏഴിന് റമാദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങ് മിഡില്‍ ഈസ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ തപസ്സും ഉദ്ഘാടനം ചെയ്യും. ഷാജി അരിപ്ര മുഖ്യാതിഥിയായെത്തുന്ന പരിപാടിയില്‍ റിയാദിലെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ച വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന 13 വിദ്യാര്‍ഥികള്‍ക്ക് ജോയ് ആലുക്കാസ് പ്രത്യേക പുരസ്കാരം ചടങ്ങില്‍ സമ്മാനിക്കും. റിഫ് ജീവകാരുണ്യ ഫണ്ടും അവാര്‍ഡ് വേദിയില്‍ വിതരണം ചെയ്യും.

വിശദ വിവരങ്ങള്‍ക്ക്: സലീം ഷാ (പ്രോഗ്രാം കണ്‍വീനര്‍) 0551357645.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍