ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
Tuesday, November 11, 2014 5:37 AM IST
റിയാദ്: ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് നാസര്‍ കല്ലറ അധ്യക്ഷനായിരുന്നു. സജീര്‍ പൂന്തുറ ആമുഖ പ്രസംഗം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.എം കുഞ്ഞി ഉദ്ഘാടനം ചെയ്തു.

ബെന്നി വാടനാപ്പള്ളി, മാള മൊഹിയുദ്ദീന്‍, വിജയന്‍ നെയ്യാറ്റിന്‍കര, സലാഹുദ്ദീന്‍ മരുതിക്കുന്ന്, ജോസഫൈന്‍ ജോസഫ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുതുതായി ചുമതലയേറ്റ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടിനെ അഡ്വ. അജിത് ആദരിച്ചു. സാബു കുളമുട്ടം, നിസ്സാര്‍ കല്ലറ, ഷഫീര്‍ പാച്ചല്ലൂര്‍, അന്‍സാര്‍ വര്‍ക്കല, സജി കഴക്കൂട്ടം എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. എല്‍.കെ അജിത് സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍