സാന്‍ഫ്രാന്‍സിസ്കോ കോണ്‍സുല്‍ ജനറലായി അശോക് വെങ്കിടേശന്‍ നവംബര്‍ 13ന് ചുമതലേയ്ക്കും
Friday, November 7, 2014 8:55 AM IST
സാന്‍ഫ്രാന്‍സിസ്കോ: 2011 മുതല്‍ കാലിഫോര്‍ണിയ സംസ്ഥാനത്തെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായിരുന്ന എന്‍. പാര്‍ഥസാരഥി റിട്ടയര്‍ ചെയ്യുന്ന ഒഴിവില്‍ അശോക് വെങ്കിടേശന്‍ നിയമിതനായി. നവംബര്‍ 13ന് സ്ഥാനമേല്‍ക്കും.

കര്‍ണാടകയിലെ മൈസൂരില്‍നിന്നുള്ള പാര്‍ഥസാരഥി മുപ്പതുവര്‍ഷത്തെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനുശേഷമാണ് റിട്ടയര്‍ ചെയ്യുന്നത്. പാക്കിസ്ഥാന്‍, സൌത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ കീഴില്‍ ഉദ്യോഗസ്ഥനായിരുന്നു. മാലി, ഘനിയ എന്നിവിടങ്ങളില്‍ അംബാസഡര്‍ പദവിയും വഹിച്ചിട്ടുണ്ട്. റിട്ടയര്‍ ചെയ്തതിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി സോളാര്‍ എനര്‍ജി വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ആഗ്രഹമെന്ന് പാര്‍ഥസാരഥി പറഞ്ഞു.

ചെക്ക് റിപ്പബ്ളിക്കില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ കോണ്‍സുല്‍ ജനറലായി നിയമിതനായ അശോക്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍