ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ദേശീയതല സമാപന സംഗമം ഡിസംബര്‍ 26 ന് റിയാദില്‍
Thursday, November 6, 2014 7:20 AM IST
റിയാദ്: സൌദി അറേബ്യയിലെ കിംങ് ഖാലിദ് ഫൌണ്േടഷന്റെ കീഴിലുള്ള ഇസ്ലാമിക് ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയുടെ ദേശീയതല സമാപനസംഗമം ഡിസംബര്‍ 26ന് റിയാദില്‍ വെച്ച് നടക്കുന്നതാണെന്ന് സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. മുഹമ്മദ് അമാനി മൌലവി എഴുതിയ ഖുര്‍ആന്‍ വിവരണ സമാഹാരത്തിലെ അല്‍അന്‍ഫാല്‍, അത്തൌബ അധ്യായങ്ങളുടെ പരിഭാഷയെ അവലംബമാക്കിയാണ് ഈ വര്‍ഷം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടക്കുന്നത്.

ഇതിനകം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. രണ്ടാംഘട്ട എഴുത്തു പരീക്ഷ ഡിസംബര്‍ 5ന് വെള്ളിയാഴ്ച നടക്കുന്നതാണ്.സൌദ്യഅറേബ്യയിലെ 32 കേന്ദ്രങ്ങളില്‍ വെച്ചാണ് ഫൈനല്‍ പരീക്ഷ നടക്കുക. 60 മാര്‍ക്ക് നേടിയ മുസ്ലിംകള്‍ക്കും 55 മാര്‍ക്ക് നേടിയ അമുസ്ലിംകള്‍ക്കും ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെയായി ഖുര്‍ആന്‍ മനഃപ്പാഠ മത്സരവും ഓരോ വര്‍ഷവും നടന്നുവരുന്നു.

ഖുര്‍ആന്‍ മനഃപ്പാഠ മത്സരത്തിന്റെ ഫൈനല്‍ പരീക്ഷ, സമ്മാനദാന സമ്മേളന ദിവസം രാവിലെ മുതല്‍ നടക്കുന്നതാണ്. പ്രാദേശിക മത്സരങ്ങളില്‍ ഉന്നതവിജയം നേടിയവരാണ് ഫൈനല്‍ മത്സരത്തിന് അര്‍ഹരാവുക. സമ്മാനദാന സമ്മേളനത്തില്‍ സൌദി അറേബ്യയിലെ പ്രമുഖ പണ്ഡിതന്മാരും ഇസ്ലാമിക മന്ത്രാലയത്തില്‍ നിന്നുള്ള ഡയറക്ടര്‍മാരും വിവിധ പ്രവശ്യകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കുെക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍