ഡോ. എം. ആര്‍. രാജഗോപാലിന് നവംബര്‍ ഒമ്പതിന് സ്വീകരണം നല്‍കുന്നു
Thursday, November 6, 2014 7:19 AM IST
കാലിഫോര്‍ണിയ: മരണാസന്നരായ രോഗികള്‍ അകാരണമായി അനുഭവിക്കുന്ന കഠിനമായ വേദന ശമിപ്പിക്കുന്നതിനും, ആവശ്യമായ ശുശ്രൂഷകള്‍ നല്‍കുന്നതിനും കഴിഞ്ഞ 20 വര്‍ഷമായി അധ്വാനം ചെയ്യുന്ന ഇന്ത്യന്‍ ഭിഷഗ്വരന്‍ ഡോ. എം. ആര്‍. രാജഗോപാല്‍ 'ഹൂമണ്‍ റൈറ്റ്സ് വാച്ച്' (എആര്‍ഡബ്ള്യു) പ്രഖ്യാപിച്ച അലിസണ്‍ ഫോര്‍ജ്സ് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കലിഫോര്‍ണിയായില്‍ എത്തുന്നു.

നവംബര്‍ ഒമ്പതിന് സാന്റാ ബാര്‍ബറ ഫെസ് പാര്‍ക്കേഴ്സ്, ഡബിള്‍ട്രി റിസോര്‍ട്ടില്‍ ഇതോടനുബന്ധിച്ചു 'വോയ്സസ് ഫോര്‍ ജസ്റ്റീസ് വമ്പിച്ച സ്വീകരണമാണ് ഒരുക്കുന്നത്. രണ്ട് ദശാബ്ദത്തോളം ഹൂമണ്‍ റൈറ്റ്സ് വാച്ച് സീനിയര്‍ അഡ്വൈസറായി പ്രവര്‍ത്തിച്ച ശേഷം 2009 ല്‍ ന്യുയോര്‍ക്കിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഡോ. ആലിസണ്‍ ഡെസ് ഫോര്‍ജിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണ് ഡോ. എം. ആര്‍. രാജഗോപാലിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരികളായ മോര്‍ഫിനോ അതുപോലെയുളള വീര്യം കൂടിയ മരുന്നുകളോ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുളളത്.

ലോകത്തിലെ ഏറ്റവും വിജയകരമായ കമ്മ്യൂണിറ്റി ബേയ്സ് 'പാല്ലിയേറ്റീവ് കെയര്‍ പദ്ധതിക്കാണ് ഡോ. രാജഗോപാല്‍ തുടക്കം കുറിച്ചിരിക്കുന്നത്.

2012 മുതല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് രാജഗോപാലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്ന പാലിയേറ്റീവ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് പെയ്ന്‍ റിലീഫ് പോളിസി ആന്റ് ട്രെയ്നിങ് സെന്ററായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍