അടൂര്‍ സ്വദേശി സുരേന്ദ്ര കുറുപ്പ് വാഹന അപകടത്തില്‍ മരിച്ചു
Wednesday, November 5, 2014 5:01 AM IST
റഹീമ: അടൂര്‍, പഴകുളം ആലൂംമൂട് നിര്‍മാല്യത്തില്‍ സുരേന്ദ്ര കുറുപ്പ് (55) ദമാം-ജുബൈയില്‍ ഹൈവേയില്‍ കത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

കഴിഞ്ഞ 18 വര്‍ഷമായി റഹീമയിലെ മഹദീ അല്‍ ഒബയാ കമ്പനിയില്‍ വെല്‍ഡറായി ജോലിചെയ്തുവരികയായിരുന്നു. രക്ത സമ്മര്‍ദ്ദംമൂലം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. റഹീമയിലെ മലയാളി സംഘടനയായ ഓര്‍മയിലെ അംഗവും ഒപ്പം സജീവപ്രവര്‍ത്തകനും ആയിരുന്നു.

ഡിസംബറില്‍ നാട്ടില്‍ പോകാന്‍ തയാറെടുക്കുവെയാണ് ഈ ദാരുണ അന്ത്യം.

മൃതദേഹം നാട്ടില്‍ അയയ്ക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പരേതന്റെ മരണത്തില്‍ ഓര്‍മ അനുശോചിച്ചു.

ഭാര്യ: ശാന്തകുമാരിയമ്മ. മക്കള്‍: സൂരജ് എസ്. കുറുപ്പ്, ആര്യാ ലക്ഷ്മി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം