ബേപ്പൂര്‍ മണ്ഡലം കെഎംസിസി ബൈത്തുറഹ്മ നാലാം ഘട്ട ഫണ്ട് ഉദ്ഘാടനം ചെയ്തു
Saturday, November 1, 2014 9:00 AM IST
റിയാദ്: കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി നടപ്പിലാക്കി വരുന്ന ബൈത്തുറഹ്മ പദ്ധതിയുടെ നാലാം ഘട്ട ഫണ്ട് ഉദ്ഘാടനം എബിസി കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷരീഫ് അബ്ദുള്‍ ഖാദറില്‍ നിന്നും സ്വീകരിച്ചു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി നിര്‍വഹിച്ചു. 

മണ്ഡലം കെഎംസിസി പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, സഫാ മക്കാ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാജി അരിപ്ര, അക്ബര്‍ വേങ്ങാട്ട്, മുഹമ്മദ് ബാവ, മനാഫ് മണ്ണൂര്‍, കുഞ്ഞോയി കോടമ്പുഴ, ഷറഫുദ്ദീന്‍ മണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. കമ്മിറ്റി മണ്ഡലത്തില്‍ നിര്‍മിക്കുന്ന പത്തു ബൈത്തുറഹ്മകളില്‍ അഞ്ചെണ്ണത്തിന്റെ താക്കോല്‍ ദാനം ജനുവരിയില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍