ന്യൂയോര്‍ക്ക് സെന്റ് സ്റീഫന്‍ ഇടവകയില്‍ പാരിഷ് ഹാള്‍ ഉദ്ഘാടനവും വാര്‍ഷികവും നവംബര്‍ 22, 23 തീയതികളില്‍
Saturday, November 1, 2014 8:59 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യ ക്നാനായ കത്തോലിക്കാ ഇടവകയായ സെന്റ് സ്റീഫന്‍ പാരിഷിന്റെ രണ്ടാമത് വാര്‍ഷികവും പാരിഷ് ഹാള്‍ ഉദ്ഘാടനവും നവംബര്‍ 22, 23 തീയതികളില്‍ നടക്കും.

കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി പാരിഷ് ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പള്ളി കെട്ടിടത്തിന്റെ ബെയിസ്മെന്റിലാണ് പാരിഷ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. മൂന്നുറു പേര്‍ക്ക് പാര്‍ട്ടി നടത്തക്കവിധത്തിലാണ് ഹാള്‍ തയാറാക്കിയിരിക്കുന്നത്. കൌണ്ടിയില്‍ നിന്ന് ഇതിന് അനുവാദം ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ടാമത്തെ നിലയില്‍ വേദപാഠം ക്ളാസുകള്‍ക്കായി എട്ടു മുറികളും 150 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാളും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസ് തറയ്ക്കലുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു തോമസ്