രാജാ രവിവര്‍മ്മ പെന്‍സില്‍ ഡ്രോയിംഗ് മത്സരവും ശിശുദിനാഘോഷവും നവംബര്‍ ഒന്നിന്
Saturday, November 1, 2014 8:56 AM IST
കുവൈറ്റ്: മാവേലിക്കര അസോസിയേഷേന്റെ ആഭിമുഖ്യത്തില്‍ വര്‍ഷവും നടത്താറുള്ള രാജാ രവിവര്‍മ്മ ട്രോഫിക്കുവേണ്ടിയുള്ള പെന്‍സില്‍ ഡ്രോയിംഗ് മത്സരം ശിശുദിനത്തോടനുബന്ധിച്ചു നവംബര്‍ 14ന് (വെള്ളി) വൈകുന്നേരം നാലിന് പ്രവാസി ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നിങ്ങളുടെ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. മത്സരം 10 വയസു വരെ ജൂണിയേഴ്സ് സ്കൂള്‍ കുട്ടികള്‍ക്കും 11 വയസു മുതല്‍ സീനിയേഴ്സ് സ്കൂള്‍ കുട്ടികള്‍ക്കുമായി തിരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ചെന്നിത്തല (കണ്‍വീനര്‍) 66142320, ഫ്രാന്‍സിസ് ചെറുകോല്‍ (ജനറല്‍ സെക്രട്ടറി) 65176333, ജോതിഷ് കൃഷ്ണന്‍ കുട്ടി (ട്രഷറര്‍)67701696.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍