ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിദിനവും ആചരിച്ചു
Saturday, November 1, 2014 6:07 AM IST
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും, അതോടനിബന്ധിച്ച് കേരളപ്പിറവിദിനാചരണവും മൌണ്ട് പ്രോസ്പെക്ടസില്‍ വെച്ച് നടത്തി. ഫോമാ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിജി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, ശക്തമായ വനിതാ വിംഗിന് രൂപം നല്‍കുക, യുവജനങ്ങള്‍ക്കായി യൂത്ത് ഫോറം ആരംഭിക്കുക, കായിക മത്സരങ്ങള്‍ നടത്തുക, റീജിയണല്‍ കണ്‍വന്‍ഷനുകള്‍ നടത്തുക എന്നിവയും അതിന് പിന്നീട് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുമെന്നു സണ്ണി വള്ളിക്കളം അറിയിച്ചു.

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ പ്രസംഗത്തില്‍ ഫോമാ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം ചെയ്യുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇതോടൊപ്പം കേരളപ്പിറവി ആഘോങ്ങളും ഉദ്ഘാടനം ചെയ്യുന്നതായി അറിയിച്ചു. തുടര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫോമയുടെ ജനകീയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. ഷിക്കാഗോ റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങള്‍ നേരുകയും ചെയ്തു. ഫോമാ ഷിക്കാഗോ റീജിയന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷിക്കാഗോയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖര്‍ ആശംസകള്‍ അറിയിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ബിജി. സി.മാണി, കേരളാ അസോസിയേഷന്‍ പ്രസിഡന്റ് സിബി പാത്തിക്കല്‍, മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍, റീജണല്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോ. സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു (ബാബു), മറ്റ് റീജിയന്‍ അംഗങ്ങളായ സ്റാന്‍ലി കളരിക്കമുറി, സിനു പാലയ്ക്കത്തടം, വര്‍ക്കി സാമുവേല്‍, ഫ്രാന്‍സീസ് ഇല്ലിക്കല്‍, സാമൂഹിക സാംസ്കാരിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ ഇലയ്ക്കാട്ട്, ജോര്‍ജ് തച്ചങ്കരി, ജോര്‍ജ് നെല്ലാമറ്റം കൂടാതെ മീഡിയകളെ പ്രതിനിധീകരിച്ച് ജോയിച്ചന്‍ പുതുക്കുളം, ജോസ് ചേന്നിക്കര, പ്രിന്‍സ് മാഞ്ഞൂരാന്‍ എന്നിവരും സംസാരിക്കുകയുണ്ടായി.

സമ്മേളനത്തിന്റെ എം.സിയായി പ്രവര്‍ത്തിച്ചത് ബെന്നി വാച്ചാച്ചിറയായിരുന്നു. പരിപാടികളുടെ അവസാനം റീജിയണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്ത അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൂടാതെ ഫോമാ ഭാരവാഹികള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഈ പരിപാടി സ്പോണ്‍സര്‍ ചെയ്തത് ജോര്‍ജ് മാത്യുവും (ബാബു), ജോര്‍ജ് തച്ചങ്കരിമാണ്. ജോസി കുരിശിങ്കല്‍ (ഫോമാ ന്യൂസ് ടീം) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം