നാലാമത് നോബിള്‍ മെഗാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ രണ്ടാം വാരത്തില്‍
Wednesday, October 29, 2014 6:33 AM IST
ദമാം: സൌദിഅറേബ്യയിലെ ബാഡ്മിന്റണ്‍ കളിയുടെ പുരോഗതി ലക്ഷ്യമാക്കി കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചു വരുന്ന കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ക്ളബുകളില്‍ ഒന്നായ നോബിള്‍ ബാഡ്മിന്റണ്‍ ക്ളബ് നാലാമത് മെഗാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ബഹ്റിന്‍, ഖത്തര്‍, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍നിന്നും സൌദിഅറേബ്യ യിലെ വിവിധ പ്രവിശ്യകളില്‍ നിന്നുമായും 700 ല്‍ പരം കളിക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. എട്ട് ഫ്ളൈറ്റുകളിലായി നടക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് അന്തര്‍ ദേശീയ കളിക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന വിദഗ്ധ സംഘമായിരിക്കും. പ്രീമിയര്‍ ഫ്ളൈറ്റില്‍ കളിച്ച് പ്രശസ്തരായ ജിസിസിയിലെ പ്രമുഖ കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 14,15 തീയതികളില്‍ ദഹറാന്‍ അരാംകോ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ആണ് അരങ്ങേറുക.

പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 നു മുമ്പായി ക്ളബ് ഭാരവാഹികളായ രാകേഷ് നായര്‍ 0500541567, ഹരി കൃഷ്ണന്‍ 0553575022, ജീവന്‍ കുമാര്‍ 0544184706 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം