'മുഹറം-ത്യാഗത്തിന്റെയും വിമോചനത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാസം'
Wednesday, October 29, 2014 6:32 AM IST
അല്‍ഖോബാര്‍: ഫ്രൈഡേ ക്ളബ് അല്‍ഖോബാര്‍ ഘടകം ഹിജറ വര്‍ഷം 1436 പിറക്കുന്നതിനോട് അനുബന്ധിച്ച് 'മുഹറത്തിന്റെ സന്ദേശം' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.

പ്രവാചകന്‍ മുഹമ്മദ്നബിയുടെ ഹിജറ എന്ന പേരില്‍ അറിയപ്പെടുന്ന മദീന പലായനം ത്യാഗത്തെയും സങ്കുചിത ദേശീയതക്ക് അപ്പുറമുള്ള ഇസ്ലാമിന്റെ മനവികതയെയുമാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സയിദ് നദവി വടക്കാഞ്ചേരി പറഞ്ഞു. മുഹറം ബനൂ ഇസ്രായീല്യരുടെ മോചനം നടന്ന മാസമാണ്. അതിനു നന്ദി സൂചകമായാണ് 9, 10 ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടത്. മുഹറം ത്യാഗത്തിന്റെയും വിമോചനത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാസമാണ്. വിശുദ്ധ ഖുര്‍ആന്‍ എപ്രകാരമാണോ മുന്‍ഗാമികള്‍ക്ക് പ്രചോദനമായത് അപ്രകാരം എക്കാലത്തുമുള്ള വിശ്വാസികള്‍ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഹുസൈന്‍ മാസ്റര്‍ പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ കോഴിക്കോട് നന്ദി പറഞ്ഞു. താഹ മാള ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം