യോങ്കേഴ്സില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍
Tuesday, October 28, 2014 7:34 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 112-#ാമത് ഓര്‍മപെരുന്നാള്‍ നവംബര്‍ ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ യോങ്കേഴ്സില്‍ ആഘോഷിക്കുന്നു.

യോങ്കേഴ്സ് 100 അണ്ടര്‍ ഹില്‍ സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. തിമൊത്തി തോമസ്, ഫാ. ദിലീപ് ചെറിയാന്‍, ഫാ. എന്‍.കെ ഇട്ടന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.

ഒന്നിന് (ശനി) വൈകുന്നേരം ആറിന് സന്ധ്യ പ്രാര്‍ഥന, 6.45ന് ചര്‍ച്ച് ക്വയറിന്റെ ഗാനശുശ്രൂഷ, തുടര്‍ന്ന് 7.15ന് ഫാ. തിമോത്തി തോമസിന്റെ ധ്യാന പ്രസംഗം എന്നിവ നടക്കും.

രണ്ടിന് (ഞായര്‍) രാവിലെ എട്ടിന് പ്രഭാത നമസ്കാരം, തുടര്‍ന്ന് ഒമ്പതിന് ഫാ. തിമോത്തി തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഫാ. ദിലീപ് ചെറിയാന്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് റാസ, കൈമുത്ത്, സ്നേഹവിരുന്ന് എന്നിവ നടക്കും.

പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ദിലീപ് ചെറിയാന്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്