ഇസ്ലാഹി സെന്റര്‍ ഇന്റര്‍ മദ്രസ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Monday, October 20, 2014 6:41 AM IST
കുവൈറ്റ് സിറ്റി: അറിവ് സമാധാനത്തിന് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ (ഇസ്കോണ്) ഭാഗമായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24ന് (വെള്ളി) രാവിലെ എട്ടിന് ഫര്‍വാനിയ ദാറുല്‍ ഖുര്‍ആനില്‍ ഇന്റര്‍ മദ്രസ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയെന്ന് സെന്റര്‍ ക്രിയേറ്റിവിറ്റി സെക്രട്ടറി കെ.സി അബ്ദുള്‍ ലത്തീഫ് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 97200750, 97840503.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍