പഴകിയ ഭക്ഷണം: സര്‍ക്കാര്‍ കര്‍ശനമായ നടപടികളിലേക്ക്
Monday, October 20, 2014 6:39 AM IST
കുവൈറ്റ് : പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞതോ പഴകിയതോ ആയ ഭക്ഷണ സാധനങ്ങള്‍ കണ്െടത്താന്‍ വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു.

പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിക്ക് മന്ത്രാലയം തയാറെടുക്കുന്നത്. കേടായ ഭക്ഷണം വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി ഷേഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ സബ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയില്‍ പിടിയിലാകുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികളില്‍ നിന്നും കടുത്ത പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍