മസ്കറ്റില്‍ രക്തദാന ക്യാമ്പ് ഒക്ടോബര്‍ 17ന്
Wednesday, October 15, 2014 3:26 AM IST
മസ്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയിലെ യൂത്ത് അസോസിയേഷനും ഒമാന്‍ ആരോഗ്യ മന്ത്രാലയവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

റൂവി സെന്റ് മേരീസ് പള്ളിയില്‍ ഒക്ടോബര്‍ 17ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ രക്തദാന ക്യാമ്പ് നടത്തും. റവ. ഫാ. ഡേവിഡ് പി. തങ്കച്ചന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു വാസനോലില്‍ 99421568, ജിബിന്‍ 92214060.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം