ഇശല്‍ പെയ്തിറങ്ങിയ ഇശല്‍ മക്ക വാര്‍ഷികാഘോഷം
Tuesday, October 14, 2014 6:55 AM IST
മക്ക: മനുഷ്യന്റെ പ്രയാസങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും കഷ്ടപെടുന്നവനെ സഹായിക്കാനും മനസ്സുള്ളവന് മാത്രമേ യഥാര്‍ഥ കലാകാരനാകാന്‍ സാധിക്കൂ എന്ന് പ്രശസ്ത ഗായകന്‍ ഷാഫി കൊല്ലം പറഞ്ഞു.

ടീം ഇശല്‍ മക്കയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള ഇശല്‍ നൈറ്റില്‍ ഗാനങ്ങള്‍ ആലപിക്കുന്നതിനിടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജഹ്റാന അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാ സാംസ്കാരിക രംഗത്ത് നിറ സാനിധ്യമായി നിലകൊള്ളുന്ന ടീം ഇശല്‍ മക്കയുടെ വാര്‍ഷികാഘോഷം മുജീബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.എം.ബി ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും പ്രവര്‍ത്തനങ്ങളും സലിം കൊണ്േടാട്ടി അവതരിപ്പിച്ചു. കൊല്ലം ശാഫിയോടൊപ്പം കാസിം കുറ്റ്യാടി, നജീബ് മടവൂര്‍, മന്‍സൂര്‍ കോഴിക്കോട്, നൌഷാദ് മാങ്കാവ്, ഇസ്മായില്‍ കാനൂന്‍, ബാവ ജഹറാന, റാഫി ചേളന്നൂര്‍, ശബില റഹീം, സാബു എടവണ്ണ, ഹക്കീം അരിമ്പ്ര, ഹസീബ് പുളിക്കല്‍, നസ്രു, ആശിര്‍ കൊല്ലം, റഷീദ് വയനാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സഫ അബ്ദുള്‍ ലത്തീഫ്,റന നജീബ്, വര്‍ദ്ദ സമീര്‍ എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. അബ്ദുള്‍ ഗഫൂര്‍ ചാലില്‍, ആബിദ് മുറയുര്‍,ശാനിയാസ് കുന്നിക്കോട്, റഹീം വലിയോറ, ലത്തീഫ് മാവൂര്‍,ശിഹാബ് ഉമ്മത്ത്, ഹാരിസ് പെരുവള്ളൂര്‍, മുജീബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബാവ മടവൂര്‍, മജീദ് പലസ്തീന്‍ സുല്‍ഫി ഉമ്മത്ത് പരിപാടിക്ക് നേതൃത്വം നല്‍കി. സലിം കൊണ്േടാട്ടി സ്വാഗതവും ബാവ ജുഹനാറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍