എബിസി കാര്‍ഗോ കെഎംസിസി ഫുട്ബോള്‍: സംഘാടക സമിതി രൂപീകരിച്ചു
Tuesday, October 14, 2014 4:20 AM IST
റിയാദ്: എബിസി കാര്‍ഗോ മുഖ്യപ്രായോജകരായി അഞ്ചാമത് കെഎംസിസി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. നവംബറില്‍ റിയാദില്‍ ആരംഭിക്കുന്ന മേളയില്‍ സൌദിയിലെ പ്രമുഖരായ എട്ടു ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്.

പ്രവാസലോകത്തെ ഏറ്റവും വലിയ പ്രൈസ്മണി പ്രഖ്യാപിച്ചിട്ടുള്ള പ്രസ്തുത ടൂര്‍ണമെന്റിന് 501 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കി. അഷ്റഫ് വേങ്ങാട്ട്, വി.കെ മുഹമ്മദ്, അബ്ദുറഹ്മാന്‍ പൊന്മള, റഫീഖ് പാറക്കല്‍, കെ.കെ കോയാമു ഹാജി, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, എസ്.വി അര്‍ഷുല്‍ അഹ്മദ് എന്നിവര്‍ രക്ഷാധികാരികളും കുന്നുമ്മല്‍ കോയ (ചെയര്‍മാന്‍), എം. മൊയ്തീന്‍കോയ (ജന. കണ്‍വീനര്‍), ജലീല്‍ തിരൂര്‍ (ട്രഷറര്‍), മുജീബ് ഉപ്പട (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), യു.പി മുസ്തഫ, സി.പി മുസ്തഫ, അബ്ദുസലാം തൃക്കരിപ്പൂര്‍, അബ്ദുസമദ് കൊടിഞ്ഞി, അബ്ദുള്‍ ഹമീദ് മണ്ണാര്‍ക്കാട്, ബഷീര്‍ ചേറ്റുവ, നാസര്‍ മാങ്കാവ്, പി.സി അലി (വൈ. ചെയര്‍മാന്‍), ഫിറോസ് മണ്ണയം, നൂറുദ്ദീന്‍ കൊട്ടിയം, ഷാജി പരീത് എറണാകുളം, അഷ്റഫ് മൌലവി, ഷംസു പെരുമ്പട്ട, ഹാശിം നീര്‍വേലി, സമദ് മലപ്പുറം, അശ്റഫ് പാലക്കാട്, ഹനീഫ വേങ്ങര, അബ്ദുസലാം മഞ്ചേരി, റഫീഖ് മഞ്ചേരി, റാശിദ് കൊയിലാണ്ടി, ശിഹാബ് പള്ളിക്കര, ഫൈസല്‍ മലപ്പുറം, അബ്ദുള്‍ഹമീദ് നാദാപുരം, ഷംസു പൊന്നാനി, റഹ്മത്ത് അരീക്കോട്, യു.പി ഇര്‍ശാദ്, അശ്റഫ് രാമനാട്ടുകര, ശരീഫ് പാലത്ത്, എം.സി പെരുമ്പട്ട, സൈഫു കണ്ണൂര്‍, അസീസ് വെങ്കിട്ട, മുസ്തഫ തഖസുസി, എ.സി ഷാഫി പുറത്തൂര്‍ (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളുമാണ്.

വിവിധ സമിതി ഭാരവാഹികളായി ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷരീഫ് കൈപ്പുറം, കെ.പി മുഹമ്മദ് കളപ്പാറ (കൂപ്പണ്‍), നാസര്‍ വിളത്തൂര്‍ (വോളന്റിയര്‍ വിംഗ്്), മുഹമ്മദ് മണ്ണേരി (പബ്ളിസിറ്റി), അബ്ദുള്‍ഖാദര്‍ വെണ്മനാട് (ഗ്രൌണ്ട് ആന്‍ഡ് റിഫ്രഷ്മെന്റ്), ഷാജി ആലപ്പുഴ, മസൂദ് കളത്തില്‍, ഹംസക്കോയ പെരുമുഖം, അബൂബക്കര്‍ പയ്യാനക്കല്‍, യൂനുസ് സലീം താഴെക്കോട്, സഫീര്‍ തിരൂര്‍ (ടെക്നിക്കല്‍), മുസ്തഫ ചീക്കോട്, റസാഖ് വളക്കൈ, റഷീദ് മണ്ണാര്‍ക്കാട്, അക്ബര്‍ വേങ്ങാട്ട്, സുബൈര്‍ അരിമ്പ്ര (റിസപ്ഷന്‍), കബീര്‍ വൈലത്തൂര്‍, അഷ്റഫ് ഓമാനൂര്‍, മുഹമ്മദ് പുത്തലത്ത് (ഫുഡ് കമ്മിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റ് സംബന്ധമായ വിശദവിവരങ്ങള്‍ക്ക് 0509247526 (മുജീബ് ഉപ്പട), 0509099849 (ജലീല്‍ തിരൂര്‍) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍