കെഡിഎന്‍എ ധന സഹായം നല്‍കി
Saturday, October 11, 2014 8:10 AM IST
കുവൈറ്റ്: രണ്ടു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപെട്ട കോഴിക്കോട് പയ്യോളി സ്വദേശി ഗിരിഷ് ഓലയിലിന്റെ കുടുംബത്തിനു ധന സഹായം കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ ചാരിറ്റി സെക്രട്ടറി ഇല്യാസ് തോട്ടത്തില്‍ ഒക്ടോബര്‍ 11ന് (ശനി) പരേതന്റെ വസതിയില്‍ അദ്ദേഹത്തിന്റെ മകന് കൈമാറി.

അസോസിയേഷന്‍ പ്രസിഡന്റ് അസീസ് തിക്കൊടി, ജനറല്‍ സെക്രട്ടറി സത്യന്‍ വരൂണ്ട, അബാസിയ ഏരിയ പ്രസിഡന്റ് ഷംസുദ്ദിന്‍ എ.എം, കേന്ദ്ര എക്സിക്യൂട്ടീവ് മെംബര്‍ അജേഷ് സോമസുന്ദരന്‍, ഫഹഹീല്‍ ഏരിയ ട്രഷറര്‍ അനീഷ് തെക്കേ മലയില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍