ഈദ് സംഗമം സംഘടിപ്പിച്ചു
Monday, October 6, 2014 7:44 AM IST
കുവൈറ്റ് : കുവൈറ്റിലെ മുവാറ്റുപുഴ സ്വദേശികളുടെ കൂട്ടായ്മയായ കുവൈറ്റ് മുവാറ്റുപുഴ അസോസിയേഷന്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് സംഗമവും ഗാനമേളയും സംഘടിപ്പിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് റീജീണല്‍ മാനേജര്‍ അയൂബ് കച്ചേരി ഉത്ഘാടനം ചെയ്തു. ഈദ് പ്രോഗ്രാം കന്‍വീനര്‍ അബ്ദുസ്സമദ് പാലായില്‍, അധ്യക്ഷത വഹിച്ചു. ഷിജു പി. അലിയാര്‍ സ്വാഗതവും നജീബ് വീ.എസ് നന്ദിയും പറഞ്ഞു.

ഉച്ചക്ക് ശേഷം വിനോദ പരിപാടികള്‍ അരങ്ങേറി. നജീബ് മുവാറ്റുപുഴയുടെ നേതൃത്വത്തില്‍ നടത്തിയ ഗാനമേളയില്‍ നൌഫല്‍ മാഹി, നവാസ് മാഹി, ഷാഹുല്‍ പെരുമ്പാവൂര്‍, മന്‍സൂര്‍ മുവാറ്റുപുഴ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജഹ്റ, ഫഹാഹീല്‍, സാല്‍മിയ, അബ്ബാസിയ, ഫര്‍വാനിയ, കുവൈറ്റ് സിറ്റി എന്നീ 5 ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍, ക്യാപ്റ്റന്‍ അബ്ദുല്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള ഫഹാഹീല്‍ ടീം വിജയികളായി.

ഈദ് സംഗമത്തോടൊപ്പം നടത്തിയ 'ലക്കി ഡ്രോ'യില്‍ വിജയികളായ ഷിബു പുതുപ്പാടി, ഷാഹുല്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ മലബാര്‍ ഗോള്‍ഡ് കുവൈറ്റ് സോണ്‍ മാനേജര്‍ അഫ്സല്‍ ഖാന്‍, കെ.എം.എ വൈ.പ്രസിഡന്‍റെ അബ്ദുല്‍സലാം എന്നിവര്‍ ചേര്‍ന്ന് നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍