ഓണം സത്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നല്‍കുന്നതാവണം: ഫാ, ഡേവിസ് ചിറമേല്‍
Saturday, October 4, 2014 6:39 AM IST
ഷാര്‍ജ: സീറോ മലബാര്‍ കൊയ്നോനിയയുടെ 2014 കുടുംബ സംഗമവും ഓണാഘോഷവും സെന്റ് മൈക്കിള്‍ ചര്‍ച്ച് സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ബിജു പണിക്കപറമ്പില്‍ തിരി തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

കൊയ്നോനിയ പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുഖ്യാതിഥി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജയ്മോന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നല്‍കി. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ ഡേവിസ് ചിറമേല്‍, എഴുത്തുകാരനായ ബാലചന്ദര്‍ തെക്കന്മാര്‍, ജോര്‍ജ് കോലഞ്ചേരി, റോയി റാഫേല്‍, ഐപ്പ് വള്ളിക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.വി. റാഫേല്‍ സ്വാഗതവും ബെന്നി ഇടയാടി കൃതജ്ഞതയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണ സദ്യയും പരിപാടികള്‍ക്ക് മാറ്റു കൂട്ടി. പരിപാടികള്‍ക്ക് തോമസ് സെബാസ്റ്യന്‍, മാത്യു സെബാസ്റ്യന്‍, ജോസഫ് കളത്തില്‍, ബൈജു കുര്യന്‍, ജസ്റിന്‍ കട്ടക്കയം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോ കാവാലം