മാപ്പ് പ്രമുഖ വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു
Saturday, October 4, 2014 4:38 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 6-ന് നടത്തിയ ഓണാഘോഷ പരിപാടിയില്‍ മൂന്ന് പ്രമുഖ വ്യക്തികളെ അവാര്‍ഡ് നല്‍കി ആദരിച്ചു. കമ്യൂണിറ്റി സര്‍വീസിനെ ഷെരീഫ് അലിയാര്‍, മാപ്പ് എക്സലന്‍സ് അവാര്‍ഡിന് യോഹന്നാന്‍ ശങ്കരത്തില്‍, ഐപ്പ് ഉമ്മന്‍ മാരേട്ട് എന്നിവരെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മുന്‍ മാപ്പ് പ്രസിഡന്റ് അലക്സ് അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

കമ്യൂണിറ്റി അവാര്‍ഡിന് അര്‍ഹനായ ഷെരീഫ് അലിയാര്‍ പെന്‍സില്‍വേനിയയിലെ മലയാളികളുടെ ഇടയില്‍ കായികരംഗത്ത്, പ്രത്യേകിച്ച് വോളിബോള്‍ രംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു മഹദ് വ്യക്തിയാണ്. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളികള്‍ പാര്‍ക്കുകളിലും മറ്റും വോളിബോള്‍ കളിക്കുന്ന കാലം, വോളിബോളിനുവേണ്ടി കോര്‍ട്ട് നിര്‍മ്മിച്ച് മത്സരങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.വി.എല്‍.എന്‍.എ) എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കി ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് വരെ അ#്ദദേഹം നടത്തിയിട്ടുണ്ട്. ഷെരീഫ് അലിയാര്‍ ഒരു നല്ല വോളിബോള്‍ കോച്ചും ഫിലാഡല്‍ഫിയയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ വോളിബോള്‍ ടീമിന്റെ അസിസ്റന്റ് കോച്ചും കൂടിയാണ്. വോളിബോള്‍ രംഗത്ത് ധാരാളം ടൂര്‍ണമെന്റുകള്‍ നടത്തി കായിക രംഗത്ത് ഇപ്പോഴും മലയാളി സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെ മാനിച്ച് മാപ്പ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചു.

1990-ല്‍ ഗള്‍ഫില്‍ നിന്നും അമേരിക്കയിലെത്തിയ യോഹന്നാന്‍ ശങ്കരത്തില്‍, 23 വര്‍ഷക്കാലം മാപ്പ് എന്ന സംഘടനയില്‍ കമ്മിറ്റി മെമ്പര്‍, പബ്ളിസിറ്റി ആന്‍ഡ് പബ്ളിക് റിലേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ട്രസ്റി മെമ്പര്‍, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് മാപ്പ് എന്ന സംഘടനയെ അമേരിക്കയിലെ മലയാളി സംഘടനകളുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന സംഘടനകളില്‍ ഒന്നാകാന്‍ വളരെയധികം സംഭാവനകള്‍ നല്‍കുയും, ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ വൈസ് പ്രസിഡന്റ്, ഇലക്ഷന്‍ കമ്മീഷണര്‍, അവാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുയും ചെയ്തിട്ടുണ്ട്. പെന്‍സില്‍വേനിയ അറ്റോര്‍ണി ജനറല്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബെന്‍സലേം സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റി മെമ്പര്‍, അശ്വമേധം പത്രം ഓപ്പറേഷന്‍സ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാപ്പിന്റെ 2014-ലെ എക്സലന്‍സ് അവാര്‍ഡിന് അദ്ദേഹം തീര്‍ച്ചയായും അര്‍ഹനാണ്.

പതിമൂന്നിലേറെ വര്‍ഷക്കാലം മാപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചുവരുന്ന ഐപ്പ് ഉമ്മന്‍ മാരേട്ട് മാപ്പിന്റെ കമ്മിറ്റി മെമ്പര്‍, അക്കൌണ്ടന്റ്, ട്രഷറര്‍, ലൈബ്രറി ചെയര്‍മാന്‍, ഫോമാ ജോയിന്റ് ട്രഷറര്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബെന്‍സലേം കമ്മിറ്റി മെമ്പര്‍, ബോര്‍ഡ് ഓഫ് ട്രസ്റി മെമ്പര്‍, ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാരേട്ട്, മാപ്പ് എന്ന സംഘടനയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത മഹദ് വ്യക്തിയാണ്.

ഷെരീഫ് അലിയാറിന് മാപ്പ് പ്രസിഡന്റ് സാബു സ്കറിയയും, യോഹന്നാന്‍ ശങ്കരത്തിലിന് ഡോ. ജോയ് ടി കുഞ്ഞാപ്പുവും, ഐപ്പ് മാരേട്ടിന് റവ.ഫാ. ജേക്കബ് ജോണും അവാര്‍ഡ് നല്‍കി ആദരിച്ചു. സാബു സ്കറിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം