മഞ്ച് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം മലയാളം ടെലിവിഷനില്‍ ഒക്ടോബര്‍ നാലിന്
Friday, October 3, 2014 6:11 AM IST
ന്യൂജേഴ്സി: മഞ്ച് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം മലയാളം ടെലിവിഷനില്‍ ഒക്ടോബര്‍ നാലിന് ന്യൂയോര്‍ക്ക് ടൈം മൂന്നിന് പ്രക്ഷേപണം ചെയ്യുന്നു.

രാവിലെ 11 ന് ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് തോമസ് ഉമ്മന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ മല്ലു ബീറ്റ്സ് അവതരിപ്പിച്ച ശിങ്കാരിമേളത്തോട് ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. മാവേലി മന്നനായി തോമസ് കൂടാരത്തിലും ന്യൂജേഴ്സിയിലെ മലയാളി അസോസിയേഷന്‍ വനിതകള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി, പ്രശസ്ത സിനിമസീരിയല്‍ താരം മൈഥിലി റോയി അവതരിപ്പിക്കുന്ന മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് എന്നിവയും കാര്‍ത്തിക ഷാജിയും ജോഷിയും അവതരിപ്പിച്ച ഗാനമേളയും ഓണാഘോഷത്തിന് കൂടുതല്‍ മിഴിവേകി.

ഷാജി വര്‍ഗീസ് അധ്യക്ഷനായുള്ള സമ്മേളനത്തില്‍ റവ. ഫാ. മാത്യു കുന്നത്ത് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ഉമ്മന്‍ കെ. ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജി ആന്റണി നന്ദിയും പറഞ്ഞു.

സമുദായിക പ്രമുഖരെയും വൈദികരേയും കൂടാതെ ഫൊക്കാനാ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, നാമം പ്രസിഡന്റ് ബി. മാധവന്‍ നായര്‍, ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കെഎഎന്‍ജെ പ്രസിഡന്റ് ജെ. പണിക്കര്‍, കെഎഎന്‍ജെ. ട്രസ്റി ബോര്‍ഡ് ചെയര്‍ ഷീല ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാളം ടെലിവിഷനും മറ്റു കേരളത്തിലെ എല്ലാ ചാനലുകളും ഇപ്പോള്‍ യുണൈറ്റഡ് ഐപിടിവി യിലൂടെ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 17326480576.