ഹജ്ജിനെത്തിയ മലയാളി വീട്ടമ്മ മിനായില്‍ മരിച്ചു
Friday, October 3, 2014 6:10 AM IST
മിന: ഹജ്ജിനെത്തിയ മലപ്പുറം ചേളാരി പടിക്കല്‍ മങ്ങാട്ട് വീട്ടില്‍ സുലൈഖ (48) മിനായില്‍ മരിച്ചു. അല്‍ ഹിന്ദ് ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ സുലൈഖയുടെ മരണം ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു.

മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാണ് മിനായിലെത്തിയത്. ഭര്‍ത്താവ് ചാണത്ത് വീട്ടില്‍ മൊയ്തീന്‍ കുട്ടി ഹാജി. ജിദ്ദയില്‍ ജോലി ചെയ്യുന്ന മകന്‍ അബ്ദുള്‍ റഷീദ് നാട്ടില്‍ അവധിയിലാണ്. മുഹ്സിന, ഹുസ്ന, മുബഷിറ, നുസൈബ എന്നിവരാണ് മറ്റ് മക്കള്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍