പ്രവാസി ചര്‍ച്ചയില്‍ നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം ഒരു അവലോകനം; എ.സി ജോര്‍ജ് സംസാരിക്കുന്നു
Friday, October 3, 2014 5:11 AM IST
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ മൂന്നിന് വെള്ളിയാഴ്ച നടക്കുന്ന പ്രവാസി ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം ഒരു അവലോകനം എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനും, സാമൂഹികസാംസ്കാരിക പ്രവര്‍ത്തകനുമായ എ.സി ജോര്‍ജ് സംസാരിക്കുന്നു.

എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (ന്യൂയോര്‍ക്ക് സമയം)യാണ് പ്രവാസി ചര്‍ച്ചകള്‍ നടക്കുന്നത്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ അവസരം നല്‍കുന്നതാണ്. വിളിക്കേണ്ട നമ്പര്‍ (605) 5623140 കോഡ് 994688#

പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ ാമവേലാീീംഹലരവലൃശഹ@ഴാമശഹ.രീാ എന്ന ഇമെയിലിലോ 9146542914; 2817419465 എന്ന നമ്പറുകളിലൊ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍