എമിരേറ്റ്സ് ഫ്യൂച്ചര്‍ അക്കാഡമി രക്തദാന ദിനം സംഘടിപ്പിച്ചു
Thursday, October 2, 2014 5:58 AM IST
അബുദാബി: തലസ്ഥാന നഗരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാഡമി രക്തദാന ദിനം സംഘടിപ്പിച്ചു. സ്കൂള്‍ ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ളീറ്റസ് രക്തദാനം നിര്‍വഹിച്ച് ഉദ്ഘാടനം നടത്തി.

വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും രക്തദാനത്തില്‍ പങ്കാളികളായി. അബുദാബി ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായ് സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള