ഖുര്‍ആന്‍ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുക: സാബിഖലി തങ്ങള്‍
Wednesday, October 1, 2014 8:01 AM IST
റിയാദ്: മാനവരാശിക്ക് സന്മാര്‍ഗ ദര്‍ശനത്തിന് അല്ലാഹു നല്‍കിയ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്നും മനുഷ്യജീവിതത്തിലെ സര്‍വപ്രശ്നങ്ങള്‍ക്കും ഖുര്‍ആന്‍ പരിഹാരമാണെന്നും പാണക്കാട് സയിദ് സാബിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖുര്‍ആന്‍ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തല്‍ കൊണ്ട് മാത്രമാണ് ഇഹപര വിജയങ്ങള്‍ കരസ്ഥമാക്കാനാവുക. ഖുര്‍ആന്‍ കേവലം കാഴ്ചവസ്തുവാക്കാതെ സ്വജീവിതത്തില്‍ ഉള്‍ക്കൊള്ളണം. അദ്ദേഹം ഉണര്‍ത്തി. എസ്വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ബിവി സംസ്ഥാന സെക്രട്ടറി ഷംസാദ് സലിം മുഖ്യ പ്രഭാഷണം നടത്തി.

പ്രസിഡന്റ് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. സൈതലവി ഫൈസി പനങ്ങാങ്ങര, സുബൈര്‍ ഹുദവി, സജീര്‍ ഫൈസി, ഹംസ ദാരിമി, അബ്ദുള്‍ അസീസ് വാഴക്കാട്, ഷാഫി ദാരിമി പാങ്ങ്, അലി തയ്യാല, ബഷീര്‍ പറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് കളപ്പാറ സ്വാഗതവും സഹല്‍ പട്ടിക്കാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍