ഷിക്കാഗോ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
Wednesday, October 1, 2014 5:11 AM IST
ഷിക്കാഗോ: കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ 329-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 2014 ഒക്ടോബര്‍ അഞ്ചിന് ആചരിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ കര്‍തൃനാമത്തില്‍ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം