മര്‍ത്തമറിയം വനിതാ സമാജം ടാലന്റ് ഷോ
Tuesday, September 30, 2014 4:38 AM IST
ന്യൂയോര്‍ക്ക്: സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഡാലസ് ഗ്രൂപ്പ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ഹൂസ്റണിലുള്ള ഊര്‍ശ്ളേം അരമനയുടെ ചാപ്പല്‍ നിര്‍മാണത്തില്‍ ഡാലസ് ഗ്രൂപ്പ് മര്‍ത്തമറിയം വനിതാ സമാജ അംഗങ്ങള്‍ അണിചേരുന്നു. നവംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ സംഘടിപ്പിച്ചിട്ടുള്ള ടാലന്റ് ഷോയിലും അത്താഴ വിരുന്നിലും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള സമാജ അംഗങ്ങള്‍ കുടുംബസമേതം പങ്കെടുക്കെണമെന്നു വനിതാ സമാജ ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍ വര്‍ഗീസ് : 214 850 4441, ഷൈനി ഫിലിപ്പ് :214 223 7529, അനിത തോമസ് : 972 400 5163.

റിപ്പോര്‍ട്ട്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം