വേള്‍ഡ് മലയാളി കൌണ്‍സില്‍ ദമാം ഓണം, ഈദ് ആഘോഷിച്ചു
Monday, September 29, 2014 6:14 AM IST
ദമാം: വളരെ വ്യത്യസ്തമായ വിവിധ കലാപരിപാടികളോടെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ദമാം ശാഖ കേരളീയരുടെ സ്വകാര്യ അഹംഭാവമെന്നുവരെ വിശേഷിപ്പിക്കാവുന്ന ഓണവും അതുപോലെ ഈദ് ആഘോഷം ദമാം, അല്‍ഖോബാര്‍, ജുബൈല്‍ എന്നിവടങ്ങളിലെ മലയാളി കുടുംബങ്ങള്‍ ഒന്നുചേര്‍ന്ന് ആഘോഷിച്ചു

ഓണത്തിന്റെയും പെരുന്നാളിന്റെയും പ്രാധാന്യത്തെപറ്റി പ്രസിഡന്റ് ഇടത്തൊടി കെ. ഭാസ്കരന്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ ഡിക്സന്‍ ഫെര്‍ണാണ്ടസ്, മിഡില്‍ഈസ്റ് ചെയര്‍മാന് ജോസഫ് മാത്യു, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ ഗഫൂര്‍, ഷാജന്‍ പോള്‍, സെക്രട്ടറി അനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി ബിജു മാത്യു, ട്രഷറര്‍ സുധീര്‍ പണിക്കര്‍, എക്സിക്യൂട്ടീവ് അംഗം ആന്റോ പി.പി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടികള്‍ക്ക് കൊഴുപ്പേകി.

യോഗത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സ്ത്രീകളുടെയും യുവജനങ്ങളുടെയും കമ്മറ്റികള്‍ രൂപീകരിച്ചു. സ്ത്രീകളുടെ യൂണിറ്റില്‍നിന്നും ബിന്ദു സാജന്‍ (വൈസ് ചെയര്‍മാന്‍) ഡോ. ബിന്ദു ബിനു (പ്രസിഡന്റ്), ഹേമ അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്്), ബിനിത ജോയ് (സെക്രട്ടറി), സവിത വര്‍ഗീസ് (ജോ. സെക്രട്ടറി), സിബില ഡിക്സന്‍ (ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരും എക്സികുട്ടീവ് അംഗങ്ങളായി വിനീത, ബിജി ജോസ്, സുനിത, മിസിസ് ഗഫൂര്‍ എന്നിവരും സാരഥ്യം വഹിക്കും.

യുവജനവിഭാഗത്തെ ബിജു മാത്യു, റിയാസ് ബദറുദ്ദീന്, സാന്ദ്ര ഡിക്സന് എന്നിവരും നയിക്കും.

വരും നാളുകളില്‍ മലയാളികള്‍ക്കു പ്രയോജനകരമായ പലവിധ ഗുണമേന്മയുള്ള പരിപാടികളുമായി ദമാമിലെ വേള്‍ഡ് മലയാളി കൌണ്‍സില്‍ രംഗത്തുവരുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം