ഷട്ടില്‍ ടൂര്‍ണമെന്റിനു വിജയകരമായ പരിസമാപ്തി
Monday, September 29, 2014 5:20 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയ ത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റ് ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. പെന്‍സില്‍വാനിയ, ന്യൂജേര്‍സി, ന്യൂയോര്‍ക്ക് എന്നി സ്റേറ്റുകളില്‍ നിന്നുള്ള ഷട്ടില്‍ പ്രേമികളുടെ ഒരു സംഗമം ആയി അത് മാറി.

കായികമേളയുടെ ഔദ്യോഗിക ഉത്ഘാടനം, സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ, സാമൂഹിക സാംസ്കാരികരംഗങ്ങളില്‍ സുപരിചിതനും, കറപുരളാത്ത വ്യക്തിത്വത്തിനുടമയും ആയ എബ്രഹാം ഫില്ലിപ്സ് (ലാലച്ചന്‍) നിര്‍വഹിച്ചു. പ്രമുഖ ടെലിവിഷന്‍ അവതാരക ജെസ്സിക പുരയ്ക്കല്‍ എംസി ആയിരുന്നു. രജിസ്ട്രേഷന്‍ ഡസ്ക് രാജേഷ് കോര, സജു തോമസ്, ജേക്കബ് ഈശോ എന്നിവര്‍ കൈകാര്യം ചെയ്തു.

പുരുഷവിഭാഗം ഡബിള്‍സില്‍ ബിജേഷ് തോമസ്&ജോയല്‍ സക്കറിയ, വനിതാ വിഭാഗം ഡബിള്‍സില്‍ സജീനഡേവിഡ് &ലിന്‍സി തോമസ്, മിക്സഡ് ഡബിള്‍സില്‍ ബിജേഷ് തോമസ്&സീമ ബിജേഷ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.

പുരുഷവിഭാഗം സിംഗിള്‍സില്‍ ഒസാമ അബിദ് ചാമ്പ്യന്‍ഷിപ്പ് സ്വന്തംകൈയ്യിലൊതുക്കി. വാശിയേറിയ വനിതാ വിഭാഗം സിംഗിള്‍സില്‍, അനെറ്റ് ജോര്‍ജിനെ പരാജയപ്പെടുത്തി, മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ മിഷേല്‍ ആന്‍ ഡാനീയേല്‍ ആയിരുന്നു കാണികള്‍ നിറുത്താത്തകരഘോഷത്തോടെ, പ്രോത്സാഹിപ്പിച്ച ഏറ്റവും നല്ല താരം.

വിജയികളായ ടീമുകള്‍ക്കുള്ള സമ്മാനങ്ങള്‍ യൊണക്സ് അമേരിക്ക,ഹീലിംഗ് സ്റാര്‍ ഫിസിക്കല്‍ തെറാപ്പി, സേബര്‍ക്ളൌെഡ് സൊലൂഷന്‍സ്, പ്രോമിനെന്റ്് പ്രോപര്‍ടീസ്, അരോമ പാലസ് എന്നിവര്‍ സ്പോണ്‍സര്‍ ചെയ്തു.

സൂസന്‍ ജോജി, ബിജി ജോര്‍ജ്, ആഷാ വിജയ്, ഷെറിന്‍ജേക്കബ് കിരണ്‍ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മര്‍ത്തമറിയം സമാജം നടത്തിയ ഫുഡ്സ്റാള്‍ ഭക്ഷണമേന്മ കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രിയജെറിന്‍, മറിയാമ്മ നൈനാന്‍, ആനിറോബിന്‍, ജോളിസൂസന്‍, പ്രീതരഞ്ജിത്, സലോഷിബുഎന്നിവര്‍ ഭക്ഷണവിതരണം സമര്‍ത്ഥമായി കൈകാര്യംചെയ്തു.

രാവിലെ ഒമ്പതു മുതല്‍വൈകിട്ട് എട്ടു വരെ ഒരേസമയം ഏഴുകോര്‍ട്ടുകളില്‍ നടന്ന മത്സരംഭംഗിയായി വിജയിപ്പിക്കുന്നതിനായി കോര്‍ഡിനേറ്റഴ്സായ വിജയ് ഉമ്മന്‍,ജെറിന്‍ എബ്രഹാം,സിജു പോള്‍, ബിനു ഈപ്പന്‍, സജിതോമസ്, മാത്യു ജോര്‍ജ് (ഷാജന്‍) മുതലായവര്‍ അക്ഷീണം പ്രയത്നിച്ചു.

സുനില്‍തോമസ്, സന്തോഷ് തോമസ്,ഷാജി കുളത്തിങ്കല്‍, ബിന്ദു ബിജു, പ്രീത ജേക്കബ്, അനുഷാജന്‍, ഷേര്‍ളി തോമസ് തുടങ്ങിയവരുടെ സാന്നിധ്യം വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേവാലയ സെക്രട്ടറി സണ്ണി ജേക്കബ്, ട്രഷറര്‍ ജോര്‍ജ് മാത്യു (ബൈജു),ഫിലിപ്പ് ജോഷ്വ, മാത്യു ജോസഫ് (ബിനു) ആദ്യാവസാനം മത്സരം വീക്ഷിച്ചുകൊണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍നല്‍കി.

സി.സി.മാത്യു അച്ചനും വിജയ് തോമസ് അച്ചനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. സ്തുത്യര്‍ഹമായ രീതിയില്‍ ആദ്യഷട്ടില്‍ മത്സരം ഒരു പരിപൂര്‍ണ വിജയമാക്കിയ കണ്‍വീനര്‍ അരുണ്‍ അലക്സാണ്ടര്‍, വല്‍സന്‍ വര്‍ഗീസ്, എന്നിവരെ എസ്.ബി.ജി.ഒ.സി കമ്മിറ്റിയും പ്രാസംഗികരും പ്രത്യേകം അനുമോദിച്ചു. സഭാ അംഗവും കേരള അസോസിയേഷന്‍ഓഫ് ന്യൂജേഴ്സി (കാഞ്ച്)ജനറല്‍ സെക്രട്ടറിയുമായ അനില്‍ പുത്തന്‍ചിറ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം