പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഊഷ്മള സ്വീകരണം
Sunday, September 28, 2014 11:10 AM IST
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയി ലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹോഷ്മള സ്വീകരണം. വിഖ്യാതമായ മാഡിസണ്‍ സ്ക്വയറില്‍ ഏകദേശം 20,000 ഇന്ത്യക്കാരാണു പ്രധാനമന്ത്രിയെ കാണാ നും ആശംസകള്‍ അര്‍പ്പിക്കാനുമായി എത്തിയത്. ന്യൂയോര്‍ക്ക്, സൌത്ത് കരോലിന, മെരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും നിരവധി കോണ്‍ഗ്രസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
നരേന്ദ്രമോദി സിന്ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങി യ മുദ്രാവാക്യങ്ങളുമായി രാവിലെ തന്നെ ആയിരങ്ങള്‍ മാഡിസണ്‍ സ്ക്വയറിലേ ക്ക് എത്തിയിരുന്നു. മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകളണിഞ്ഞായിരുന്നു പലരുടേയും വരവ്. പ്രമുഖ രാഷ്ട്രീയനേതാക്കളും മോദിയുടെ സ്വീകരണവേദിയെ സമ്പന്നമാക്കി. അമേരിക്കന്‍ സെനറ്റ് വിദേശകാര്യസമിതിയുടെ ചെയര്‍മാന്‍ റോബര്‍ട്ട് മെനന്‍ഡെസ്, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം എഡ് റോയ്സി, സൌത്ത് കരോളൈന ഗവര്‍ണര്‍ നിക്കി ഹാലി, അസിസ്റന്റ് സെക്രട്ടറി ഓഫ് സ്റേറ്റ് നിഷ ബിസ്വാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യമാണു നല്‍കുന്നത്. അമേരിക്കന്‍ ജനതയെ കൈയിലെടുക്കാനും സന്ദര്‍ശനത്തിനിടെ മോദി സമയം കണ്െടത്തി. സെന്‍ട്രല്‍ പാര്‍ക്കില്‍ റോക്ക് സംഗീതവേദിയില്‍ ഗ്ളോബല്‍ സിറ്റിസണ്‍ ഫെസ്റിവലിനെത്തിയ അമേരിക്കക്കാരെ അഭിസംബോധന ചെയ്തത് ഉദാഹരണം. മാഡിസണ്‍ സ്ക്വയരില്‍ ഇന്ത്യക്കാര്‍ക്കുവേണ്ടി ഹിന്ദിയില്‍ പ്രസംഗിച്ച മോദി പിന്നീട് അമേരിക്കന്‍ മാധ്യമങ്ങളെയും അമേരിക്കക്കാരെയും അഭിസംബോധന ചെയ്ത് ഏഴു മിനിറ്റ് നീണ്ട ഇംഗ്ളീഷ് പ്രസംഗവും നടത്തി. ലോകസമാധാനത്തെക്കുറിച്ച് വിവരിക്കുന്ന സംസ്കൃത ശ്ളോകം പ്രസംഗത്തിനിടെ വായിച്ച പ്രധാനമന്ത്രി ജനക്കൂട്ടത്തിനു നമസ്തേ പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കൈയടിയായിരുന്നു. നേരത്തെ ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യത്തിനൊപ്പം മനുഷ്യവിഭവശേഷിയും ലഭ്യമാക്കണമെന്ന് ബിസിനസ് പ്രമുഖര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

സിംഫണി ടെക്നോളജി ചെയര്‍മാനും സിഇഒയുമായ റൊമേഷ് വാധ്വാനി, അഡോബ് സിസ്റം സിഇഒ ശന്തനു നാരായന്‍, ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ ഡീന്‍ നിതിന്‍ നോറിയ, മൈക്രോസോഫ്റ്റിന്റെ ഡെവലപ്പര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് എസ്. സോമശേഖര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.