പാത്രിയര്‍ക്കീസ് ബാവയെ ഫൊക്കാന നേതാവ് ജോയി ഇട്ടന്‍ സന്ദര്‍ശിച്ചു
Saturday, September 27, 2014 7:58 AM IST
ന്യൂജേഴ്സി : പരിശുദ്ധ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവ തിരുമേനിയെ ഫൊക്കാനയുടെ സ്നേഹ ബഹുമാനാശംസകള്‍ അറിക്കുവാന്‍ നാഷണല്‍ ട്രഷറര്‍ ജോയി ഇട്ടന്‍ സന്ദര്‍ശിച്ചു.

ഹൃദ്യമായ സന്ദര്‍ശനത്തില്‍ ഫൊക്കാനയെകുറിച്ച് തനിക്കറിയാമെന്നും ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പരി.ബാവാ ശ്ളാഘിക്കുകയും ചെയ്തു.

സിറിയയിലും വടക്കന്‍ ഇറാക്കിലും കൊടിയ പീഢനം അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ സഹായിക്കുവാന്‍ ഫൊക്കാന പോലുള്ള സംഘടനകള്‍ തയാറാകണമെന്ന് പരിശുദ്ധ ബാവ ജോയി ഇട്ടനുമായുള്ള സൌഹൃദ സംഭാഷണത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചു. ദീര്‍ഘകാലത്തെ അമേരിക്കന്‍ ഭദ്രാസനത്തിലെ ചുമതലക്കാരനായിരുന്നതിനാല്‍ മലങ്കരയുമായി അഭേദ്യമായ ബന്ധം ബാവയ്ക്കുണ്ട്.

മലങ്കരയിലെ സഭകള്‍ തമ്മില്‍ സ്നേഹവും സമാധാനവും കൊണ്ടുവരാന്‍ രണ്ടുസഭകളിലും സ്വാധീനമുള്ള ഫൊക്കാന പോലുള്ള സംഘടനകളുടെ കൂടി സഹായം ഉണ്െടങ്കില്‍ സമാധാനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് ജോയി ഇട്ടനോട്, ബാവ ആഗ്രഹം പ്രകടിപ്പിച്ചു. നന്മയ്ക്കുവേണ്ടിയുള്ള ഏത് സഹായവും ഫൊക്കാന ഉറപ്പ് തരുന്നതായി ജോയി ഇട്ടന്‍ ബാവയെ അറിയിച്ചു. അമേരിക്കന്‍ ഭദ്രാസനാധിപന്‍ എല്‍ദോസ് മോര്‍ തീത്തോസും സന്നിഹിതനായിരുന്നു. ഫൊക്കാനയുടെ ഉപഹാരം പരി.ബാവയ്ക്ക് ജോയി ഇട്ടന്‍ നല്‍കി. പാത്രിയര്‍ക്കീസ് സഭയുടെ അമേരിക്കന്‍ ഭദ്രാസന സഭാ കമ്മിറ്റി മെംബറും ഫൊക്കാന ട്രഷറുമാണ് ജോയി ഇട്ടന്‍.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം