ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കൊച്ചിന്‍ ക്ളബ് സ്വീകരണം നല്‍കി
Saturday, September 27, 2014 3:13 AM IST
ഷിക്കാഗോ: ഷിക്കാഗോ രൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് രൂപതധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കൊച്ചിന്‍ ക്ളബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, സെക്രട്ടറി ബിജി ഫിലിപ്പ് എടാട്ട്, ചെയര്‍മാന്‍ ജോസ് ആന്റണി പുത്തന്‍വീട്ടില്‍, സുരേഷ് കണ്ണോക്കട, ജോയി കൊല്ലപ്പള്ളി, ബെയ്സില്‍ പെരേര എന്നിവരും മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ വരവേല്‍പ് നല്‍കി.

ഇന്ത്യന്‍ കാത്തലിക് ബിഷപ്സ് സെക്രട്ടറി ജനറല്‍, കേരള ലാറ്റിന്‍ കാത്തലിക് ബിഷപ് കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് ബിഷപ് ചക്കാലയ്ക്കല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.എല്‍.സി.സി പ്രസിഡന്റ് 630 963 7795.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം