മോണ്‍. ആലപ്പാട്ടിന്റെ സ്ഥാനാഭിഷേകത്തിന് ഒരുക്കമായി സമൂഹബലി നടന്നു
Saturday, September 27, 2014 12:53 AM IST
ഷിക്കാഗോ: മോണ്‍. ജോയി ആലപ്പാട്ടിന്റെ സ്ഥാനാഭിഷേക ചടങ്ങിന്റെ ഒരുക്കത്തിന്റെ ഭാഗമായി ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ സമൂഹബലി നടന്നു. രൂപതയില്‍ സേവനം ചെയ്യുന്ന വൈദീകരുടെ മൂന്നുദിവസത്തെ ധ്യാനത്തിന് സമാപനം കുറിച്ചുകൊണ്ടായിരുന്നു സെപ്റ്റംബര്‍ 26 ന് (വെള്ളി) രാവിലെ 11 ന് നടന്ന വി.കുര്‍ബാന.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ച കുര്‍ബാനയില്‍ ബിഷപ്പുമാരായ മാര്‍ ആന്റണി ചിറയത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, നിയുക്ത ബിഷപ് മോണ്‍. ജോയി ആലപ്പാട്ട്, ഫാ. ആന്റണി കൊള്ളന്നൂര്‍ എന്നിവരും രൂപതയിലെ വൈദീകരും മോണ്‍. ജോയി ആലപ്പാട്ടിന്റെ അഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്ന് എത്തിയ വൈദീകരും സഹകാര്‍മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ് ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കി.