ഡിഎംഎയുടെ ഓണമഹോത്സവം അവിസ്മരണീയമായി
Thursday, September 25, 2014 6:04 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡിഎംഎ) നേതൃത്വത്തില്‍ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബര്‍ ആറിന് മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് (ഘമാുവലൃല ഒശഴവ ടരവീീഹ മൌറശീൃശൌാ) ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 'ഓണമഹോത്സവം 2014' സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ഇലയില്‍ വിളമ്പിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. 21 കൂട്ടം കറികളും ആയി അതിഗംഭീരമായ ഓണസദ്യ ആയിരുന്നു ഇത്തവണത്തേത്. മാത്യു ചെരുവില്‍, ജിജി പോള്‍, ഷാജി തോമസ് എന്നിവര്‍ സദ്യക്ക് നേതൃത്വം നല്‍കി.

ഉച്ചകഴിഞ്ഞ് മൂന്നിന് കലാസാംസ്കാരിക സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് സുനില്‍ പൈങ്ങോള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഒ.പി. രാമന്‍കുട്ടി ഓണസന്ദേശം നല്‍കി. സെക്രട്ടറി രാജേഷ് കുട്ടി ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിച്ചു. രാജേഷ് നായരുടെ കഥക്ക് സൈജന്‍ കണിയോടിക്കല്‍ തിരക്കഥ എഴുതി സംഗീതവും സംവിധാനവും നിര്‍വഹിച്ച 'ക്യാമ്പസ് ഡെയ്സ്' എന്ന തീയറ്ററിക്കല്‍ ഷോ, നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. സുദര്‍ശന കുറുപ്പിന്റെ നേതൃത്തില്‍ നിര്‍മിച്ച സ്റേജിലൂടെ ഓടുന്ന ട്രെയിന്‍ കാണികള്‍ക്ക് കൌതുകമായി.

മോഹിനിയാട്ടവും പുലികളിയും സിനിമാറ്റിക് ഡാന്‍സും ഒക്കെയായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും കാണികളുടെ ഹൃദയം കൈയടക്കി. ഡിഎംഎയുടെ ഓണമഹോത്സവം എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും പുതിയൊരു അനുഭവമായിരുന്നെന്നും അക്ഷരാര്‍ത്തത്തില്‍ ഇതൊരു മഹോത്സവം തന്നെയായിരുന്നെന്നും മിചിഗനിലെ മലയാളികള്‍ അഭിപ്രായപ്പെട്ടു. സാജന്‍ ജോര്‍ജ്, ഓസ്ബോണ്‍ ഡേവിഡ്, നോബിള്‍ തോമസ് മനോജ് ജെയ്ജി, ജെയിംസ് കുരീക്കാട്ടില്‍ എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം