ഫിലാഡല്‍ഫിയായില്‍ ഗാന്ധി ജയന്തി ആഘോഷം ഒക്ടോബര്‍ അഞ്ചിന്
Wednesday, September 24, 2014 7:46 AM IST
ഫിലാഡല്‍ഫിയ: ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളി ഇന്‍ അമേരിക്ക (ഓര്‍മ) ഇന്ത്യയുടെ രാഷ്ട്രപിതാവായിരുന്ന മഹാത്മ ഗാന്ധിജിയുടെ 145-#ാമത് ജയന്തി ഒക്ടോബര്‍ അഞ്ചിന് ആഘോഷിക്കുന്നു.

വൈകുന്നേരം 6.30ന് നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയായില്‍ റസവത് റസ്ററന്റിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അക്രമരഹിത നിസഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുത്ത് ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടി വിജയം വരിച്ച മഹാത്മാ ഗാന്ധിജിയുടെ മാതൃക അക്രമവും അശാന്തിയും രക്തരൂക്ഷിതയുദ്ധങ്ങളും നടമാടുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. മഹാത്മഗാന്ധി പഠിപ്പിച്ച അഹിംസയിലൂന്നിയ നല്ല മാതൃക അമേരിക്കയിലെ മലയാളികളുടെ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ഓര്‍മ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ആഘോഷ പരിപാടികളിലേക്ക് ഓര്‍മയുടെ അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്ത മലയാളികളുടെ കൂട്ടായ്മയാണ് ഓര്‍മ.

മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം ജേക്കബ്, ഡോ. എം.വി പിള്ള എന്നിവര്‍ രക്ഷാധികാരികളായുള്ള ഈ പ്രസ്ഥാനത്തിന്റെ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറമാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഓര്‍മയുടെ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആറ്റുപുറം 215 267 231 4643, ഫിലിപ്പോസ് ചെറിയാന്‍ 215 605 7310. സിബിച്ചന്‍ ചെപ്ളായില്‍ 215 869 5604, ജോര്‍ജ് നടവയല്‍ 215 500 3590, അലക്സ് തോമസ് 845 268 3694.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍