'മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം'
Monday, September 22, 2014 6:06 AM IST
കുവൈറ്റ്: മാധ്യമ രംഗം പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്ന കാലഘട്ടമാണ് ഇപ്പോഴെന്നും മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ തമ്പുരാന്‍ പറഞ്ഞു. കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

എംഎംഎഫ് ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. കണ്‍ വീനര്‍ അനില്‍ കേളോത്ത് സ്വാഗതം പറഞ്ഞു. തോമസ് മാത്യു കടവില്‍, സാം പൈനമൂട്, ഇസ്മായില്‍ പയ്യോളി, മുഹമ്മദ് റിയാസ്, സിദ്ദീക്ക് വലിയകത്ത്, ദിജേഷ്, റെജി ഭാസ്ക്കര്‍, അസീസ് തിക്കോടി, ഗഫൂര്‍ മൂടാടി, ഹംസ പയ്യന്നൂര്‍, അബ്ദുള്‍ ഫതാഹ് തൈയില്‍, മുനീര്‍ നന്ദി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അനില്‍ പി. അലക്സ് നന്ദി പറഞ്ഞു. എംഎംഎഫ് ഉപഹാരം സത്താര്‍ കുന്നില്‍ രവിവര്‍മക്കു സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍