ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈറ്റ് കമ്മിറ്റി സൌജന്യ യൂണിഫോം വിതരണം നടത്തുന്നു
Monday, September 22, 2014 5:55 AM IST
കുവൈറ്റ്: കുവൈറ്റ് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊളിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുമായി ചേര്‍ന്ന് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യൂണിഫോം വിതരണം നടത്തുന്നു.

ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിയംഗം എം.എ ഹിലാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാലോട് രവി എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി വിന്‍സെന്റ് എന്നിവര്‍ പങ്കെടുക്കും. ഒഐസിസി മുന്‍ പ്രസിഡന്റ് യൂണിഫോം വിതരണം നടത്തും.

എന്‍. ജയമോഹനന്‍, മലയടി പുഷ്പാഗദന്‍, കല്ലിംഗല്‍ ഷഫീക്ക്, അഡ്വ. ബി.ആര്‍.എം ഷഫീര്‍, എം. അലിയാരുകുഞ്ഞ്, തോട്ടുമുക്ക് അന്‍സര്‍, എം. അബ്ദുള്‍ സലാം, തൊളിക്കോട് ഷംനാദ്, അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്