ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി റിയാദില്‍ ആദ്യ വനിതാ ഓഫീസ്
Monday, September 22, 2014 5:46 AM IST
ദമാം: വനിതകളുടെ സ്പോണ്‍സര്‍മാര്‍ക്കുവേണ്ടി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വനിതകളെ മാത്രം നിയമിച്ചുകൊണ്ടുള്ള ആദ്യ ഓഫീസിന് തുടക്കമായി.

റിയാദില്‍ വനിതകള്‍ മാത്രമുള്ള ഓഫീസിന് റിയാദ് തൊഴില്‍ കാര്യാലയ മേധാവി അബ്ദുള്ള അല്‍ ഉലയാന്‍ ആണ് തുടക്കം കുറിച്ചത്. വനിതാ സംരഭകര്‍ക്കും മറ്റ് യോഗ്യരായ വനിതകള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുംവേണ്ടിയാണ് ഇതാദ്യമായി പുതിയ ഓഫീസ് ആരംഭിക്കുന്നതെന്ന് അല്‍ ഉലയാന്‍ പറഞ്ഞു.

പ്രത്യേക പരിശീലനം സിദ്ധിച്ച വനിതകളെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഇതേ മാതൃകയില്‍ സൌദിയുടെ ഇതര സ്ഥലങ്ങളിലും ഓഫീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം