കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം ദശവല്‍സരാഘോഷങ്ങളുടെ ഉദ്ഘാടനം 26ന്
Monday, September 22, 2014 4:14 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയിലെ യുവജനപ്രസ്ഥാനം പത്താം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം 2014 സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച്ച വൈകിട്ട് ആറിന് അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്, യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാ. പി.വൈ. ജസന്‍ നിര്‍വ്വഹിക്കുന്നു. മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ് പ്രസിഡണ്ടുമായ റവ. ഫാ. രാജു തോമസ് അദ്ധ്യക്ഷത വഹിക്കും.

ദശവല്‍സരാഘോഷങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി സഭയുടെ, കുവൈറ്റ് ഉള്‍പ്പെടുന്ന കല്‍ക്കട്ടാ ഭദ്രാസനം നേതൃത്വം നല്‍കുന്ന 'ജീവന്‍ ജ്യോതി'യില്‍ ചേര്‍ന്നുകൊണ്ട് തെരുവുകുഞ്ഞുങ്ങളുടേയും, കുഷ്ഠരോഗം മൂലം സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയവരുടെ കുഞ്ഞുങ്ങളുടേയും പുനരധിവാസത്തിനു കൈത്താങ്ങല്‍ നല്‍കുന്ന പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കും.

റിപ്പോര്‍ട്ട്: ജെറി ജോണ്‍ കോശി