ബെന്‍സേലം ഡേകെയര്‍ ഓണാഘോഷം ഗംഭീരമായി
Monday, September 22, 2014 4:11 AM IST
ഫിലാഡല്‍ഫിയ: ബെന്‍സേലം ഡേകെയര്‍ കോഡിനേറ്റര്‍ നൈനാന്‍ മത്തായിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനാലാപത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ മുന്‍ ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യൂ ദീപം തെളിയിച്ചതോടെ ആരംഭിച്ചു. റവ.ഷാജി ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ഓണാഘോഷങ്ങളുടെ പ്രസക്തിയും വൃദ്ധ മാതാപിതാക്കളും സംരക്ഷണവും പ്രതിപാദിച്ചുകൊണ്ട് സ്വാമി സിദ്ധാനന്ദ ചിന്മയ മിഷന്‍ ഫിലാഡല്‍ഫിയ മുഖ്യ പ്രഭാഷണം നടത്തി.

ഓണപ്പാട്ടുകള്‍ കലാപരിപാടികള്‍ നൃത്തം , സ്കിറ്റുകള്‍ ഇവയൊക്കെ ഡേകെയര്‍ അംഗങ്ങള്‍ അവതരിപ്പിച്ചത് ഏവരെയും ആകര്‍ഷിച്ചു. വിന്‍സന്റ് ഇമ്മാനുവേല്‍ പ്രസ്ക്ളബ് സെക്രട്ടറി , പാസ്റര്‍ നൈനാന്‍ കോശി, ജാക്ക് പട്ടേല്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ആഘോഷപരിപാടികള്‍ക്ക് ആഷ്ലി ഫ്രാന്‍സിസ് സ്വാഗതവും ബിനു തോമസ് നന്ദിയും രേഖപ്പെടുത്തി. വിപുലമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു. അന്‍പത് കുടുംബങ്ങളുടെ പകല്‍വീടായി പ്രവര്‍ത്തിക്കുന്ന ബെന്‍സേലം ഡേകെയര്‍ ഫിലാഡല്‍ഫിയായിലെ ഏറ്റവും വലിയ സേവന സംഘടനയാണ്.

റിപ്പോര്‍ട്ട്: വിന്‍സന്റ് ഇമ്മാനുവേല്‍