ജോയിസ് കുഞ്ഞുമോന്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതയായി
Monday, September 22, 2014 4:10 AM IST
ഫിലാഡല്‍ഫിയാ: മനോജ് കുഞ്ഞുമോന്റെ ഭാര്യ ജോയിസ് (34) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. ടെമ്പിള്‍ യീണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഉദ്യോഗസ്ഥയായിരുന്നു. പരേതനായ റവ.വര്‍ഗീസ് കെ. മത്തായിയുടെയും പൊന്നമ്മയുടെയും പുത്രിയായിരുന്നു പരേത.

മക്കള്‍: അലക്സിയാ ഹന്നാ, ഏതന്‍ മനോജ്. മാതാവ്: പൊന്നമ്മ. സഹോദരിമാര്‍: ബിനു ഏബ്രഹാം, സുജ വര്‍ഗീസ്.

വ്യൂവുംഗ്: സെപ്റ്റംബര്‍ 22 തിങ്കളാഴ്ച ഫിലാഡല്‍ഫിയാ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെയും സംസ്കാരം സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച 2605 വെല്ഷ് റോഡിലുള്ള ഫിലാഡല്‍ഫിയാ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡിലെ (രാവിലെ 8.30) ശുശ്രൂഷകള്‍ക്ക് ശേഷം 500 ഹണ്ടിങ്ടണ്‍ പൈക്കിലുള്ള ലോണ്‍ വ്യൂ സെമിത്തേരിയില്‍ നടത്തും. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം