അറ്റ്ലാന്റയില്‍ കാതോലിക്ക ബാവക്കും സംഘത്തിനും സ്വീകരണം നല്‍കി
Friday, September 19, 2014 7:38 AM IST
അറ്റ്ലാന്റ: മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 15 ദിവസത്തെ സന്ദര്‍ശത്തിനായി അമേരിക്കയില്‍ എത്തി.

വ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് അറ്റ്ലാന്റ ഹാര്‍ട്സ് ഫീല്‍ഡ് ജാക്സണ്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസ മെത്രാപോലീത്താ അലക്സിയോസ് മാര്‍ യൌസേബിയോസ്, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ബിജു കോശി, ഫാ. തമ്പാന്‍ വര്‍ഗീസ്, ഫാ. ജോണ്‍ കോശി വൈദ്യന്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം പുലിക്കോട്ടില്‍ ജോയി തുടങ്ങിയര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിരണം ഭദ്രാസന മെത്രാപോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമൊസ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, പേഴ്സണല്‍ സെക്രട്ടറി ഫാ. ജിന്‍സ് ജോണ്‍സണ്‍ എന്നിവരാണ് പരിശുദ്ധ ബാവായോടൊപ്പം അമേരിക്കന്‍ ഭദ്രാസനങ്ങള്‍ സന്ദര്‍ശിക്കുന്നത്

1979ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസങ്ങളിലേക്ക് കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ്. ഇരു ഭദ്രാസങ്ങളിലും രണ്ടു സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപോലീത്താമാരുടെ തൃേത്വത്തില്‍ എല്ലാ ഇടവകകളില്‍നിന്നും ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കാനിധി ശേഖരണം കൈമാറും. കാതൊലിക്കാനിധി ശേഖരണത്തിനു കേരളത്തിലെ മെത്രാസങ്ങളില്‍ കാതോലിക്കാ ബാവാ ശ്ളൈഹിക സന്ദര്‍ശം നടത്തുന്ന പതിവ് പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് പ്രഥമന്‍ ബാവായുടെ കാലത്ത് ആരംഭിച്ചെങ്കിലും അമേരിക്കയില്‍ 35 വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമാണ്. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശത്തിനു ഏറെ പ്രാധാന്യമുണ്ട്.

കാതോലിക്കാ ബാവാ, സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്താ അലക്സിയോസ് മാര്‍ യൌസേബിയോസ്, നിരണം ഭദ്രാസന മെത്രാപോലീത്താ ഡോ. യൂഹാന്നാന്‍ മാര്‍ ക്രിസോസ്റമോസ് എന്നീ മെത്രാപോലീത്താമാരെയും വൈകുന്നേരം 4.30ന്് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 6.30ന് സന്ധ്യാ നമസ്കാരത്തോടെ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും സെപ്റ്റംബര്‍ 19 ന് (വെള്ളി) രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന് വി. കുര്‍ബാനയും നടക്കും

വെള്ളി വൈകിട്ട് ഹൂസ്റണിലേക്ക് പോകുന്ന കാതോലിക്ക ബാവ ശനി രാവിലെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനമായ ഊര്‍ശലേം അരമന ചാപ്പലില്‍ വി.കുര്‍ബാന അര്‍പ്പിക്കും.

മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 102-ാമത് വാര്‍ഷികത്തോടനുബന്ധിച്ചു പുതുതായി വാങ്ങിയ നൂറ് ഏക്കര്‍ സ്ഥലത്ത് 102 വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഭാഗമായി ആദ്യ വൃക്ഷത്തൈ നാട്ടുകൊണ്ട് ഗോഗ്രീന്‍ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് കാതോലിക്കാ നിധി ശേഖരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഭദ്രാസന പ്രതിനിധികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, പരുമല മെഡിക്കല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാ. ഷാജി മുകടിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം ഏഴിന് ഹൂസ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കും. ഞായര്‍ രാവിലെ ഹൂസ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് ആറിന് ഹൂസ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ശിലാസ്ഥാപനവും സന്ധ്യാനമസ്കാരവും നിര്‍വഹിക്കും. തിങ്കളാഴ്ച വൈകിട്ട് ആറിന് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സന്ധ്യാനമസ്കാരവും തുടര്‍ന്ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ചൊവ്വാഴ്ച രാവിലെ ഡിട്രോയിറ്റിലേക്ക് പോകുന്ന കാതോലിക്ക ബാവ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ബുധനാഴ്ച ഉച്ചക്ക് 12.30 ന് ഓര്‍ലാണ്േടായിലെത്തുന്ന കാതോലിക്കാ ബാവയെയും സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്താ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപോലീത്താമാരെയും വൈകിട്ട് 4.30ന് ദേവാലയത്തിലേക്ക് സ്വികരിച്ചായിക്കും. 5.30ന് സന്ധ്യാനമസ്കാരത്തോടെ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും വ്യാഴാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന് വി. കുര്‍ബാനയും നടക്കും.

25ന് ഫിലാഡല്‍ഫിയക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ 26ന് നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദീക സമ്മേളനത്തില്‍ പങ്കെടുക്കും. 27ന് (ശനി) നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയ ഡെലവെയര്‍വാലി സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദികരും വിശ്വാസികളും ചേന്ന് ഔദ്യാഗിക വരവേല്‍പ്പ് നല്‍കും.

28ന് വാഷിംഗ്ടണ്‍ ഡിസി സില്‍വര്‍ സ്പ്രിംഗ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവകയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ മൂന്നിന് പരിശുദ്ധ കാതോലിക്കബാവയും സഘവും കേരളത്തിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം