മലപ്പുറം സിഎച്ച് സെന്ററിനുള്ള സഹായ ധനം കൈമാറി
Wednesday, September 17, 2014 5:11 AM IST
റിയാദ്: മലപ്പുറം ബ്ളോക്കാശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലപ്പുറം സിഎച്ച് സെന്ററിനുള്ള മൂസ സനയ്യ ഏരിയ കെഎംസിസിയുടെ ധന സഹായം അബ്ദുള്‍ കരീം പെരുമ്പിലാവ് മലപ്പുറം സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ സമദ് സീമാടന് കൈമാറി. ഹനീഫ മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അമീര്‍ ഖാജ, കുഞ്ഞിമുഹമ്മദ്, സിദ്ദീഖ് മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു. സമദ് സ്വാഗതവും, കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍